അനുബന്ധ വാര്‍ത്തകള്‍
- രണ്ടുകാലിൽ എഴുന്നേറ്റ് നിന്ന് യാത്രക്കാരനിൽനിന്നും വെള്ളം ചോദിച്ച് കുടിച്ച് അണ്ണാൻ, രസകരമായ വീഡിയോ !
- 24 മണിക്കൂറിനിടെ അമേരിക്കയിൽ 70,000 പേർക്ക് രോഗബാധ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.39 കോടി
- താരന് മൂലം ദുരിതം അനുഭവിക്കുന്നുണ്ടോ?, എളുപ്പത്തില്‍ മാറ്റാനുള്ളവഴികള്
- ഇനിയൊരു ചാരക്കേസ് ചമയ്ക്കാൻ അനുവദിയ്ക്കില്ല, സ്വർണത്തിന് നിറം കാവിയും പച്ചയുമെന്ന് കോടിഒയേരി
- യുഎഇ അറ്റാഷെയുടെ ഗൺമാനെ കാണാനില്ല, സ്വർണം പിടികൂടിയ ദിവസം ഉൾപ്പടെ സ്വപ്ന നിരവധി തവണ ഗൺമാനെ വിളിച്ചിരുന്നു
150ലധികം ആക്ടീവ് കൊവിഡ് കേസുകള്‍; കരിങ്കുളം ഗ്രാമപഞ്ചായത്തില്‍ ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍
കരിങ്കുളം ഗ്രാമപഞ്ചായത്തില്‍ ഇന്നു രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 150 ലധികം ആക്ടീവ് കോവിഡ് കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പാല്, പലചരക്ക് കടകള്‍, ബേക്കറികള്‍, എന്നിവ രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
മെഡിക്കല്‍ ഷോപ്പുകള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ബാങ്കുകളും ബാങ്കിംഗ് സ്ഥാപനങ്ങളും ഒരുകാരണവശാലും പ്രവര്‍ത്തിക്കാന്‍ പാടില്ല. പകരം രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രദേശത്ത് ലീഡ് ബാങ്ക് മൊബൈല്‍ എ.റ്റി.എം സൗകര്യം ഏര്‍പ്പെടുത്തും. പാല്, പാല് ഉത്പന്നങ്ങള്‍ എന്നിവ മില്‍മ എത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.