1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Covid 19 world Update

24 മണിക്കൂറിനിടെ അമേരിക്കയിൽ 70,000 പേർക്ക് രോഗബാധ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.39 കോടി

വാർത്തകൾ
ലോകത്ത് കൊവിഡ് ബാാധിതരുടെ എണ്ണം അതിദ്രുതം വർധിയ്ക്കുന്നു. 1.39 കോടി പേർക്കാണ് ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. കൊവിഡിനെ തുടർന്ന് മരണപ്പെടുന്നവരുടെ എണ്ണം ആറുലക്ഷത്തോട് അടുക്കുകയാണ്. 5,92,677 പേരാണ് രോഗബാധയെ തുടർന്ന് ലോകത്താകെ മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണത്തിൽ ഓരോദിവസവും വലിയ വർധനവാണ് ഉണ്ടാകുന്നത്. 
 
കഴിഞ്ഞ 24 മാണിക്കൂറിനിടെ അമേരിക്കയിൽ മാത്രം 68,428 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 974 പേർ ഇന്നലെ മാത്രം അമേരിക്കയിൽ മരണപ്പെട്ടു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 36 ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 35,60,364 പേർക്കാണ് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചത്. 1,38,201 പേർ കൊവിഡ് ബാധയെ തുടർന്ന് അമേരിക്കയിൽ മരണപ്പെട്ടു. ബ്രസിലിലും ഇന്ത്യയിലും കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുകയാണ്. 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
രണ്ടുകാലിൽ എഴുന്നേറ്റ് നിന്ന് യാത്രക്കാരനിൽനിന്നും വെള്ളം ചോദിച്ച് കുടിച്ച് അണ്ണാൻ, രസകരമായ വീഡിയോ !