1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. UAE consulate attache's gunman is missing

യുഎഇ അറ്റാഷെയുടെ ഗൺമാനെ കാണാനില്ല, സ്വർണം പിടികൂടിയ ദിവസം ഉൾപ്പടെ സ്വപ്ന നിരവധി തവണ ഗൺ‌മാനെ വിളിച്ചിരുന്നു

വാർത്തകൾ
യുഎഇ കോൺസലേറ്റ് അറ്റാഷെ രാജ്യം‌വിട്ടതിന് പിന്നാലെ. അറ്റാഷെയുടെ ഗൺമാനെ കാണാനില്ല എന്ന പരാതി. എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനായ എസ്ആർ ജയഘോഷിനെയാണ് കാണാതായിരിയ്ക്കുന്നത്. വ്യാഴാഴ്ച മുതൽ ജയഘോഷിനെ കാണാനില്ല എന്ന ബന്ധുക്കളുടെ പരാതിയിൽ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 
വട്ടിയൂർക്കാവിൽ ഭാര്യയ്ക്കും മകൾക്കും ഒപ്പം താമസിച്ചിരുന്ന ജയഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകിട്ട് കരിമണലിലെ വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. ഇയാൾക്ക് അനുവദിച്ചിരുന്ന പിസ്റ്റൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ തിരികെ ഏൽപ്പിയ്ക്കുകയും ചെയ്തു. ജയഘോഷിന്റെ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്, സ്വർണം പിടികൂടിയ ദിവസം ഉൾപ്പടെ സ്വപ്ന നിരവധി തവണ ജയഘോഷിനെ വിളീച്ചിരുന്നു. ജയഘോഷിനെ എൻഐഎ കസ്റ്റഡിൽ എടുത്തതായി ബന്ധുക്കൾക്ക് സംശയം ഉണ്ട്. പൊലീസ് കേന്ദ്ര ഏജൻസികളുമായി ആശയവിനിമയം നടത്തുകയാണ്.  
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
സമൂഹത്തില്‍ രോഗികളുണ്ടെന്ന് വിചാരിച്ചു തന്നെ പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി