ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: സ്ഥാപനത്തിനെതിരെ കേസ്

എ കെ ജെ അയ്യര്‍| Last Modified ശനി, 3 ഫെബ്രുവരി 2024 (20:00 IST)
തിരുവനന്തപുരം : വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്നു റിക്രൂട്ട്മെൻ്റ് സ്ഥാപനത്തിനെതിരെ പരാതിയെ തുടർന്ന് പോലീസ് കേസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിനെതിരെ പേരൂർക്കട പോലീസാണ് കേസെടുത്തത്.

ചേർത്തല സ്വദേശി എബി ജോർജാണ് തൊഴിൽ വാഗ്ദാനം ചെയ്തു 210000 രൂപാ തട്ടിയെടുത്തതായി സ്ഥാപനത്തിനെതിരെ പരാതി നൽകിയത്. പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്.

സ്ഥാപനത്തിൻ്റെ പേരിൽ 2 ലക്ഷം രൂപയും ശ്രീജിത് സുരേഷ് എന്നയാളുടെ പേരിൽ 10000 രൂപയും എബി നൽകിയിരുന്നു. എന്നാൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ജോലി ലഭിച്ചതുമില്ല. സ്ഥാപന ഉടമ മുങ്ങുകയും ചെയ്തു.

സമാനമായ രീതിയിൽ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായാണ് സൂചന.
സ്ഥാപനത്തിനെതിരെ ഹരിപ്പാട് പോലീസിൽ
4 പരാതികളുണ്ട്. ഇതു കൂടാതെ കൊല്ലം സ്വദേശികളായ പത്തു പേരിൽ നിന്ന് 60000 രുപ തട്ടിയ
പരാതികളുമുണ്ടെന്ന് പോലീസ് അറിയിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :