നിക്ഷേപ തട്ടിപ്പ് ടി.ഐ. ജി നിധി ഡയറക്ടർ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (18:44 IST)
മലപ്പുറം : നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയ്ക്കലിലെ ടി.ഐ. ജി. നിധി പബ്ലിക് ലിമിറ്റഡ് സിസ് ബാങ്ക് എന്ന സ്ഥാപനത്തിൻ്റെ ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു . കടലുണ്ടി സ്വദേശി വസീം തൊണ്ടിക്കാടൻ എന്ന 37 കാരനാണ് പോലീസ് പിടിയിലായത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപത്തിൻ്റെ മറവിൽ കോടിക്കണക്കിനു രൂപയാണ് ഇയാൾ തട്ടിയെടുത്ത തെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി 80 ഓളം ശാഖകളാണുള്ളത്.

ഇയാൾക്കെതിരെ കോഴിക്കോട്ടെ നടക്കാനിൽ മാത്രം 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടു്. വിദേശത്ത് ഉൾപ്പെടെ പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസമാണ് പിടികൂ ടിയത്. കുറഞ്ഞത് 4 കോടിയുടെ തട്ടിപ്പ് നടത്തിയതായി ഇയാൾ തന്നെ സമ്മതി ച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :