ഡിസംബര്‍ മാസത്തില്‍ പതിനായിരത്തോളം പേര്‍ കൊവിഡ് മൂലം മരിച്ചെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 ജനുവരി 2024 (10:51 IST)
ഡിസംബര്‍ മാസത്തില്‍ പതിനായിരത്തോളം പേര്‍ കൊവിഡ് മൂലം മരിച്ചെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രോഗം മൂലം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണത്തില്‍ 42 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. അമ്പതോളം രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം ഉണ്ടായത്.

അതേസമയം ഇന്ത്യയില്‍ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 605 പേര്‍ക്ക്. കൂടാതെ നാലുമരണവും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലും കര്‍ണാടകത്തിലും രണ്ടുമരണം വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച ആറുമരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അതേസമയം രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 3643ലേക്ക് കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് നാലരക്കോടിയിലധികം പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ 5.33 ലക്ഷം കടക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :