രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 605 പേര്‍ക്ക്; നാലുമരണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 ജനുവരി 2024 (10:43 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 605 പേര്‍ക്ക്. കൂടാതെ നാലുമരണവും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലും കര്‍ണാടകത്തിലും രണ്ടുമരണം വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച ആറുമരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

അതേസമയം രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 3643ലേക്ക് കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് നാലരക്കോടിയിലധികം പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ 5.33 ലക്ഷം കടക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :