ലൈസൻസ് പുതുക്കലിൽ ക്രമക്കേട്: 2 ജോയിന്റ് ആർ.ടി.ഒ മാർക്ക് സസ്പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified ശനി, 9 ഡിസം‌ബര്‍ 2023 (19:40 IST)
തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ലൈസൻസ് ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ തന്നെ പുതുക്കി നൽകിയ സംഭവത്തിൽ 2 ജോയിന്റ് മാരെക്കൂടി സസ്പെൻഡ് ചെയ്തു. തിരൂർ സബ് റീജ്യണൽ ഓഫീസിലെ ജോയിന്റ് ആർ.ടി. ഒ എം ശങ്കരപ്പിള്ള, കൊണ്ടോട്ടി സബ് റീജ്യണൽ ആർ.ടി. ഒ ഓഫീസിലെ ജോയിന്റ് ആർ.ടി. ഒ എം എ . അൻവർ എന്നിവരെയാണ് ഗതാഗത സെക്രട്ടറി സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ മാർച്ച് മുതൽ ഒക്ടോബർ 15 വരെ തിരൂർ ഓഫീസിൽ 1370 ഡ്രൈവിംഗ് ലൈസൻസുകൾ പരിശോധന ഇല്ലാതെ പുതുക്കിയതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു.

ലൈസൻസ് ഉടമകളെ ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ലൈസൻസ് പുതുക്കു ന്നതിനു വേണ്ടി വാഹനം ഓടിച്ചു കാണിച്ചിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. തുടർ നടപടികളായാണ് ഇപ്പോൾ സസ്പെൻഷൻ നടപടികൾ ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :