എ കെ ജെ അയ്യര്‍|
Last Modified ശനി, 9 ഡിസംബര്‍ 2023 (19:37 IST)
കോഴിക്കോട്:
പൊലീസുദ്യോഗസ്ഥന്റെ അനവസരത്തിലെ ഇടപെടൽ കാരണം പി.എസ്.സി പരീക്ഷ എഴുതാൻ ഉദ്യോഗാർത്ഥിക്ക് കഴിയാതെ പോയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
ഫറോക്ക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ രഞ്ജിത് പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
സംഭവം അറിഞ്ഞ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലാണ് സസ്പെൻഷൻ ഉണ്ടായത്. എന്നാൽ തനിക്ക് കേന്നുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് ഉദ്യോഗാർത്ഥിയായ അരുൺ അറിയിച്ചു. ഇതിനെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട കേസുകൾ തിരു പാധികം തീർപ്പാക്കി.