ലോകകപ്പോ പോയി,ചാമ്പ്യൻസ് ട്രോഫി യോഗ്യതയെങ്കിലും നേടു : ഇംഗ്ലണ്ടിനോട് ആതർട്ടൻ

അഭിറാം മനോഹർ| Last Modified ശനി, 4 നവം‌ബര്‍ 2023 (12:23 IST)
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്ന് എന്ന ലേബലുമായാണ് ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് എത്തിയത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ കരുത്തുറ്റ പ്രകടനങ്ങള്‍ നടത്തുന്ന നിരവധി താരങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഒരൊറ്റ വിജയം മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്. ഇതോടെ ലോകകപ്പ് മോഹങ്ങളെല്ലാം ടീം ഉപേക്ഷിച്ച മട്ടാണ്.

ഇപ്പോഴിതാ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ച ഇംഗ്ലണ്ട് ഇനി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള യോഗ്യത നേടാനെങ്കിലും ശ്രമിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് പറയുകയാണ് ഇംഗ്ലണ്ട് മുന്‍ നായകനായ മൈക്കിള്‍ ആതര്‍ട്ടന്‍. ലോകകപ്പിന് മുന്‍പ് ഏകദിന മത്സരങ്ങള്‍ അധികം കളിക്കാത്തത് ഇംഗ്ലണ്ടിന് തിരിച്ചടിയായിട്ടുണ്ട് എന്നത് സത്യമാണ്. ലോകകപ്പ് പ്രതീക്ഷകള്‍ കൈവിട്ട സ്ഥിതിക്ക് ഇനിയുള്ള മത്സരങ്ങള്‍ വിജയിച്ച് പോയിന്റ് പട്ടികയില്‍ 7,8 സ്ഥാനങ്ങളിലെത്തി ചാമ്പ്യന്‍സ് ട്രോഫി യോഗ്യത നേടാനാണ് ഇംഗ്ലണ്ട് ശ്രമിക്കേണ്ടത്. അതിനും സാധിച്ചില്ലെങ്കില്‍ വലിയ നിരാശയാകും ഈ ടീം സമ്മാനിക്കുക. ആതര്‍ട്ടന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :