അനുബന്ധ വാര്‍ത്തകള്‍
- മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- സ്വകാര്യ ബസുകളില്‍ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
- അറസ്റ്റില്ല, സുരേഷ് ഗോപിയെ ചോദ്യം ചെയ്തത് 2 മണിക്കൂർ, നോട്ടീസ് നൽകി വിട്ടയച്ചു
- 'ഫാലിമി'ക്ക് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ്, ബേസില്‍ ചിത്രത്തിന് നവംബര്‍ 17ന് റിലീസ്
- കളമശ്ശേരി സ്ഫോടനം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ അനുവദിച്ചു
ഹോര്‍ട്ടികോര്‍പ്പിനെ അനുകരിക്കുംവിധം പരസ്യം: ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
കേരള സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചറല്‍ പ്രൊഡക്റ്റ്സ് ഡെവലപ്മെന്റ് കോര്പ്പറേഷന്(ഹോര്‍ട്ടികോര്‍പ്) എന്നു തോന്നുംവിധം HORTICOPS എന്ന പേരില്‍ ഒരു പരസ്യം പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും HORTICORP എന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഹോര്‍ട്ടികോര്‍പ് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ തെറ്റിധരിച്ചു വഞ്ചിതരാകരുത്. ഹോര്‍ട്ടികോര്‍പ്പിന്റെ ഗ്രാമശ്രീ ഹോര്‍ട്ടിസ്റ്റോറുകള്‍ ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ആരംഭിക്കുന്നതിന് 0471 2359651 എന്ന നമ്പറിലോ കാസര്‍കോഡ് ഒഴികെയുള്ള എല്ലാ ജില്ലാ ഹോര്‍ട്ടികോര്‍പ് ഓഫിസുകളുമായോ കൃഷി വകുപ്പിന്റെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസുമായോ ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.