1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് ബന്ധുവായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 58 കാരന് 41 വര്‍ഷം കഠിനതടവ്

Trivandrum
തിരുവനന്തപുരത്ത് ബന്ധുവായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 58 കാരന് 41 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. 58 കാരനായ ശ്രീനിവാസനാണ് 41 വര്‍ഷത്തെ കഠിന തടവിനും 2 ലക്ഷം രൂപ പിഴയും വിധിച്ചത്. തടവ് ജീവിതാന്ത്യം വരെ അനുഭവിക്കണം. വീട്ടുകാര്‍ പെണ്‍കുട്ടിയെ ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷം പുറത്തുപോയ സമയത്താണ് പീഡനം നടന്നത്. 
 
സഹോദരനെ പുറത്താക്കിയശേഷം പെണ്‍കുട്ടിയുടെ കൈകള്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി പീഡിപ്പിക്കുകയായിരുന്നു. സഹോദരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അടുത്ത ലേഖനം
പാലക്കാട് ശബരിമല വ്രതത്തിന്റെ ഭാഗമായി ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു