1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തു

Trivandrum
രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. സംഘടന തെരഞ്ഞെടുപ്പ് ഫലം ഇന്നാണ് പ്രഖ്യാപിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ 2,21,986 വോട്ടുകള്‍ നേടി. എതിരാളി അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകള്‍ കിട്ടി.
 
തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഫലം വരുന്നത്. എ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്നയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. വിജയം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും എന്നാല്‍ ഇത് കാണാന്‍ ഉമ്മന്‍ചാണ്ടി ഇല്ലാതെ പോയതില്‍ ദുഖമുണ്ടെന്നും രാഹുല്‍ പ്രതികരിച്ചു.
അടുത്ത ലേഖനം
തിരുവനന്തപുരത്ത് കാര്‍ ഇടിച്ച് സ്‌കൂട്ടറില്‍ മകള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന അധ്യാപിക മരിച്ചു