1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് കാര്‍ ഇടിച്ച് സ്‌കൂട്ടറില്‍ മകള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന അധ്യാപിക മരിച്ചു

Trivandrum
തിരുവനന്തപുരത്ത് കാര്‍ ഇടിച്ച് സ്‌കൂട്ടറില്‍ മകള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന അധ്യാപിക മരിച്ചു. പുഴനാട് ലയോള സ്‌കൂള്‍ അധ്യാപിക ചാങ്ങ സ്വദേശിനി അഭിരാമിയാണ് മരിച്ചത്. അഭിരാമിയായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചത്.സ്‌കൂട്ടറില്‍ പിന്നില്‍ ഇരിക്കുകയായിരുന്ന അര്‍പ്പിതയ്ക്കും അപകടത്തില്‍ പരിക്കേറ്റു.
 
കള്ളിക്കല്‍ തേവന്‍കൊട് വച്ചായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.അപകടത്തിന് പിന്നാലെ ബോധം നഷ്ടപ്പെട്ട അഭിരാമിയെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തു