1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

സെക്രട്ടേറിയറ്റിന് ബോംബ് ഉള്ളതായി ഭീഷണി സന്ദേശം; പരിശോധനയ്ക്ക് ബോംബ് സ്‌ക്വാഡെത്തി

Trivandrum
സെക്രട്ടേറിയറ്റിന് ബോംബ് ഉള്ളതായി ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പരിശോധനയ്ക്ക് ബോംബ് സ്‌ക്വാഡെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് സന്ദേശമെത്തിയത്. 112 എന്ന കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ വന്നത്.
 
കുളത്തൂര്‍ സ്വദേശി നിതിന്‍ എന്നയാളാണ് ഫോണ്‍ വിളിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് ചെറിയ മാനസിക പ്രശ്‌നങ്ങളുണ്ട്. ഫോണ്‍ ഭീഷണിയില്‍ പേടിക്കേണ്ടതായി ഒന്നുമില്ലെന്നാണ് പോലീസില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
എ.ഐ ക്യാമറയെ കാര്യമാക്കിയില്ല : ബൈക്ക് യാത്രക്കാരന് 86,500 രൂപ പിഴയിട്ടു മോട്ടോർ വാഹന വകുപ്പ്