തിരുവനന്തപുരത്ത് ഗാര്‍ഹിക പൈപ്പ്ഡ് ഗ്യാസിന് യൂണിറ്റിന് 5 രൂപ കുറച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (09:43 IST)
തിരുവനന്തപുരത്ത് ഗാര്‍ഹിക PNG സേവനങ്ങള്‍ക്ക്
വിലക്കുറവ് ഓഫറുമായി AG &P പ്രഥം. സെപ്റ്റംബര്‍ 1 മുതല്‍
PNGക്ക് യൂണിറ്റിന് 5 രൂപ ആണ് വില കുറച്ചത്. തിരുവനന്തപുരത്തെ PNG കണക്ഷനുകള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദവും സൗകര്യ പ്രദവുമാക്കാനുള്ള പ്രതിബദ്ധത തുടരുമെന്ന് AG &P പ്രഥം ഉറപ്പ് നല്‍കുന്നു. തികച്ചും
പരിസ്ഥിതി സൗഹൃദവും ചിലവു കുറഞ്ഞതും ആയ പൈപ്പ്ഡ് ഗാസ് പദ്ധതിയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് കമ്പനി നിരന്തരം ശ്രമിച്ചു വരികയാണ്.


AG &P പ്രഥമിന്റെ PNG കണക്ഷനുകള്‍ ഏറ്റവും മികച്ച സുരക്ഷ ഉറപ്പ് വരുത്തുന്നയും
ഏറെ സൗകര്യ പ്രദവുമാണ്. ഇവക്ക് താരതമ്യേന ചിലവ് കുറവാണെന്ന് മാത്രമല്ല പരമ്പരാഗതമായി ഉപയോഗിക്കുന്ന LPG ക്ക് പകരം നില്‍ക്കുന്നവയുമാണ്. പി എന്‍ ജി യിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവരെക്കാള്‍ 15 മുതല്‍ 25 ശതമാനം സാമ്പത്തിക ലാഭം
ലഭിക്കുന്ന
താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :