4 സിനിമകള്‍ വരാനിരിക്കുന്നു, പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസുകള്‍, മമ്മൂട്ടി ആരാധകരെ.. നിങ്ങള്‍ കാത്തിരിക്കുന്ന സിനിമ ഏത് ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (09:16 IST)
മമ്മൂട്ടി ആരാധകര്‍ക്ക് തിയേറ്ററുകളില്‍ ആഘോഷമാക്കാന്‍ നാല് സിനിമകളാണ് ഇനി വരാനുള്ളത്.ജിയോ ബേബി സംവിധാനം ചെയ്യുന്ന 'കാതല്‍'ആ കൂട്ടത്തില്‍ ആദ്യം റിലീസിന് എത്തുമെന്നാണ് കേള്‍ക്കുന്നത്.ജ്യോതികയാണ് നായിക. നടന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ ടീസര്‍ ഇന്ന് എത്തും.

മമ്മൂട്ടിയുടെ മറ്റൊരു ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡ്'ആണ്. ഇന്ന് വൈകുന്നേരം ആറുമണിക്ക് ട്രെയിലര്‍ പുറത്തിറങ്ങും.'ജവാന്‍'സിനിമയ്‌ക്കൊപ്പം ട്രെയിലര്‍ കാണിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

'ഭൂതകാലം' സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ഹൊറര്‍ ചിത്രം ഈ അടുത്താണ് പ്രഖ്യാപിച്ചത്.'ബ്രമയുഗം' ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റിലുക്ക് ഇന്ന് രാവിലെ 11 മണിക്ക് പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.

ചിത്രത്തില്‍ അരുണ്‍ അശോകന്‍ നായകനും മമ്മൂട്ടി പ്രതിനായകനുമാണ്

ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം 'ബസൂക്ക' സെക്കന്റ് ലുക്ക് സെപ്റ്റംബര്‍ 7 ന് രാവിലെ 10 മണിക്ക് വരുമെന്നാണ് വിവരം. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് നടനെ കാണാനായത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :