സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (08:13 IST)
മുതലപ്പൊഴിയില്‍ വീണ്ടും അപകടം. രാവിലെ മത്സ്യബന്ധനത്തിന് പോയ 16പേരുണ്ടായിരുന്ന വള്ളം മറിഞ്ഞു. ശക്തമായ തിരമാലയില്‍ പെട്ടാണ് വള്ളം മറിഞ്ഞത്. 16 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മറ്റി.
അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ മുതലപ്പൊഴിയിലൂടെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദേശം ഫിഷറീസ് വകുപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നിര്‍ദേശങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല.