1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

പതിനാലുകാരിയെ പീഡിപ്പിച്ച ചിറ്റപ്പനായ 24കാരന് 13വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും

Trivandrum
പതിനാലുകാരിയെ രണ്ട് തവണ പീഡിപ്പിച്ച കേസില്‍ പ്രതിയായ ചിറ്റപ്പന് പതിമൂന്ന് വര്‍ഷം കഠിന തടവും നാല്‍പ്പത്തി അച്ചായിരം രൂപ പിഴയും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പാങ്ങോട് സ്വദേശി ഉണ്ണി (24)യെയാണ് ജഡജി ആര്‍.രേഖ ശിക്ഷിച്ചത്. പിഴ തുക അടയ്ച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. 
            
2017 ല്‍ കുട്ടി അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം വൈകിട്ട് അഞ്ചോടെ  പീഡിപ്പിക്കാന്‍ ഉള്ള ഉദ്ദേശത്തില്‍ കുട്ടിയുടെ കൈയ്യില്‍ പിടിച്ച് വലിച്ച് മുറിയിലേയ്ക്ക് കൊണ്ടു പോയപ്പോള്‍ കുട്ടി ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറില്‍ ഒരു ഞാറാഴ്ച്ചയാണ് അടുത്ത സംഭവം നടന്നത്. കുട്ടിയെ ബലമായി പിടിച്ച് വീട്ടിനുള്ളില്‍ കൊണ്ടുപോവി വായിക്കുള്ളില്‍ തുണി കുത്തി കയറ്റിയതിന് ശേഷമാണ് പീഢിപ്പിച്ചത്.കുട്ടി ബഹളം വെച്ച് പ്രതിയെ കൈകാലുകള്‍ കൊണ്ട് ചവിട്ടിയപ്പോഴാണ് പ്രതി വിട്ടത്. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ ഭയന്ന കുട്ടി പുറത്ത് ആരോടും പറഞ്ഞില്ല. പീഡനത്തില്‍ കുട്ടിയുടെ മനോനില തകരുകയും വീട്ടുകാര്‍ മനോരോഗ ഡോക്ടറെ കാണിച്ചെങ്കിലും കുട്ടി ഭയന്ന് സംഭവം പറഞ്ഞില്ല. പ്രതി വീണ്ടും കുട്ടിയെ ശല്യപെടുത്തിയപ്പോള്‍ ആണ് കുട്ടി അമ്മയോട് സംഭവം വെളിപ്പെടുത്തിത്.
അടുത്ത ലേഖനം
റിലയൻസ് ഓഹരി വില സർവകാല റെക്കോർഡിൽ