കുഞ്ചാക്കോ ബോബന് പറയാനുള്ളത് ആരെങ്കിലും ചോദിച്ചോ ? കുറിപ്പുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ജൂലൈ 2023 (17:46 IST)
സിനിമയുടെ പ്രമോഷന് കുഞ്ചാക്കോ ബോബന്‍ പങ്കെടുത്തില്ലെന്ന് ആരോപണത്തില്‍ താരത്തിനു പിന്തുണയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍.

ആസാദിന്റെ വാക്കുകളിലേക്ക്

കുറച്ചു ദിവസങ്ങളില്‍ ആയി സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ കണ്ടിരുന്നു, കുഞ്ചാക്കോ ബോബന്‍ എന്ന താരം അദ്ദേഹം അഭിനയിച്ച സിനിമയുടെ പ്രൊമോഷന്‍ ചെയ്യാന്‍ പോയില്ല കുടുംബവുമായി ടൂര്‍ പോയിരിക്കുന്നു എന്ന് പറഞ്ഞു ഒരു സിനിമയുടെ നിര്‍മ്മാതാവിന്റെ പരാതി, ഒരു നിര്‍മ്മാതാവ് ഒരു താരത്തിനെ വെച്ച് സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ അതിന് ആ താരത്തിന് എന്താണ് മൂല്യം ( കച്ചവട സാധ്യത ) തീര്‍ച്ചയായും നോക്കുന്നത് ആയിരിക്കും അത് തന്നെയാണ് ആ നടന് പ്രതിഫലം കൊടുക്കുന്നതും അല്ലാതെ ഇവര്‍ പറഞ്ഞ തുക അദ്ദേഹത്തിന് കൊടുത്തിട്ട് ഉണ്ടെങ്കില്‍ അത് അവര്‍ക്ക് തിരിച്ചു കിട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയായിരിക്കും, ഈ പറഞ്ഞവര്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, 25 വര്‍ഷമായി മലയാള സിനിമയില്‍ അഭിനയിക്കുന്ന ഒരു നടന്‍ ആണ് കുഞ്ചാക്കോ ബോബന്‍ ഇദ്ദേഹം നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന സമയത്ത്, ലൊക്കേഷനില്‍ നിങ്ങള്‍ പറയുന്ന സമയത്ത് വരാതിരിക്കുകയോ നേരം വൈകി വരുകയോ ചെയ്തിട്ട് ഉണ്ടോ അത് കൂടി നിങ്ങള്‍ പറയണം,അതുപോലെ അദ്ദേഹത്തിന് എന്താണ് പറയാന്‍ ഉള്ളത് എന്ന് നിങ്ങള്‍ ആരെങ്കിലും ചോദിച്ചോ ചോദിച്ചാലും അദ്ദേഹം വേറെ ഒരാളെ കുറ്റപ്പെടുത്തി സംസാരിക്കുന്ന ആളല്ല,

ഒരു നിര്‍മ്മാതാവിനും സംവിധായകനും ഏറ്റവും കൂടുതല്‍ ആവശ്യം അവരുടെ താരങ്ങള്‍ പറയുന്ന സമയത്ത് ലൊക്കേഷനില്‍ എത്തുക എന്നത് തന്നെയാണ്, ഞാന്‍ വര്‍ക്ക് ചെയ്ത 'ചാവേര്‍ ' എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ ആണ് നായകന്‍ ( വേറെയും നായകന്മാര്‍ ഉണ്ട് ) ആ സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് 35 ദിവസത്തില്‍ കൂടുതല്‍ രാത്രി ഫുള്‍ ഷൂട്ട് ഉണ്ടായിരുന്നു വൈകീട്ട് 3 മണിക്ക് വന്നിട്ട് അടുത്ത ദിവസം രാവിലെയാണ് കഴിഞ്ഞു പോയിരുന്നത്, ആ സിനിമയുടെ സമയത്ത് ഈ നടനെ ഞാന്‍ കൂടുതല്‍ ബഹുമാനിക്കാന്‍ തുടങ്ങി നമ്മള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ ഇത്ര മണിക്ക് വരണം എന്ന് പറഞ്ഞാല്‍ അദ്ദേഹം ആ സമയത്തിന്റെ 5 മിനുട്ട് മുന്‍പെങ്കിലും എത്തിയിരിക്കും ഒരു ദിവസം രാത്രി ഷൂട്ട് കഴിഞ്ഞത് 12,30 ആയിരുന്നു അതിന്റെ അടുത്ത ദിവസം സിനിമയില്‍ ചിത്രീകരിക്കേണ്ട സീന്‍ നേരം വെളുക്കുന്ന സമയത്ത് എടുക്കേണ്ടത് ആയിരുന്നു,അത് അദ്ദേഹത്തിനോട് പറയാന്‍ ഞങ്ങള്‍ക്ക് ഉള്ളില്‍ ഒരു വിഷമം ഉണ്ടായിരുന്നു കാരണം 6 മണിക്ക് ഷൂട്ട് ചെയ്യണമെങ്കില്‍ അദ്ദേഹത്തിന്റെ ആ സിനിമയിലെ മേക്കപ്പ് ഇടാന്‍ മാത്രം ഒന്നര മണിക്കൂര്‍ വേണം അങ്ങിനെ ചെയ്യണം എന്നുണ്ടെങ്കില്‍,4 മണിക്ക് അദ്ദേഹം ലൊക്കേഷനില്‍ എത്തണം എന്നാലേ രാവിലെ ഷൂട്ട് ചെയ്യാന്‍ കഴിയുകയൊള്ളു,ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി ഈ കാര്യം പറഞ്ഞു ഉടനെ എന്നോട് ചോദിച്ചു ആസാദ് ഭായ് എത്രെ മണിക്ക് ഞാന്‍ അവിടെ എത്തണം എന്ന് പറഞ്ഞാല്‍ മതി ഞാന്‍ എത്തിക്കോളാം എന്ന്,അന്ന് പുലര്‍ച്ച അദ്ദേഹം പറഞ്ഞത് പോലെ 4 മണിക്ക് എത്തി ആ സമയത്ത് ബാക്കി ഉള്ളവര്‍ 5 മിനുട്ട് വൈകിയാണ് ലൊക്കേഷനില്‍ എത്തിയത് എന്നിട്ടും അദ്ദേഹം നമ്മളോട് അതിന്റെ ഒരു വിഷമം പോലും പറഞ്ഞില്ല,


പറഞ്ഞത് പോലെ രാവിലെ 6 മണിക്ക് ഷൂട്ട് തുടങ്ങി ആ സീന്‍ കഴിയുന്നത് വരെ അദ്ദേഹം ഒന്ന് റെസ്റ്റ് എടുക്കാന്‍ കാരവനില്‍ പോലും പോയില്ല അതാണ് ചാക്കോച്ചന്‍, ഇന്ന് മലയാള സിനിമയില്‍ ഒരു ഷൂട്ട് ഉണ്ടെങ്കില്‍ പറയുന്ന സമയത്ത് ലൊക്കേഷനില്‍ വരുന്ന നായകന്മാര്‍ ഉള്ളതില്‍ ആദ്യം പറയുന്ന പേര് കുഞ്ചാക്കോ ബോബന്‍ തന്നെ ആയിരിക്കും #Kunchackoboban






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :