അനുബന്ധ വാര്‍ത്തകള്‍
- കായംകുളത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; സംസ്ഥാനത്ത് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും; കേരളത്തില്‍ മഴയ്ക്ക് സാധ്യത
- പകര്‍ച്ചവ്യാധികളെ തടയുന്നതിന് ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനമെന്ന് ആരോഗ്യവകുപ്പ്
- ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംസ്കരിക്കും
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയ ഒരു അധ്യായമാണ് അവസാനിക്കുന്നതെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയ ഒരു അധ്യായമാണ് അവസാനിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ദര്‍ബാര്‍ ഹാളിലെത്തി അന്തിമോപചാരമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥി, യുവജന പ്രസ്ഥാനത്തിലൂടെ പ്രവര്‍ത്തിച്ചാണ് ഉമ്മന്‍ ചാണ്ടി അനിഷേധ്യ നേതാവായി മാറിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരോടും സൗഹൃദത്തോടെ ഇടപെട്ട അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാകാത്ത നഷ്ടമാണ്. താനും ഉമ്മന്‍ചാണ്ടിയും രാഷ്ട്രീയമായി വിരുദ്ധചേരിയില്‍ ആയിരുന്നെങ്കിലും അദ്ദേഹവുമായി നല്ല സൗഹൃദമായിരുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.