തിരുവനന്തപുരം നഗരമധ്യത്തില്‍ പൊലീസുകാരനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു
തിരുവനന്തപുരം നഗരമധ്യത്തില്‍ പൊലീസുകാരനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലാണ് സംഭവമുണ്ടായത്. ടെലി കമ്യൂണിക്കേഷന്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍. ബിജുവിനാണ് മര്‍ദനമേറ്റത്. ബിജു വീടിനുള്ളില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്.
ബിജു മദ്യലഹരിയിലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ വടി ഉപയോഗിച്ചായിരുന്നു നാട്ടുകാര്‍ ബിജുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബിജുവിനെതിരെയും മര്‍ദിച്ചവര്‍ക്കെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തു.