1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരം മൃഗശാലയിലെ പുതിയ സിംഹങ്ങള്‍; കാഴ്ചക്കാരെ വരവേറ്റ് ലിയോയും നൈലയും

Trivandrum
തിരുവനന്തപുരം മൃഗശാലയില്‍ പുതിയ അതിഥികളായെത്തിയ രണ്ട് സിംഹങ്ങളെ പേര് ചൊല്ലി വിളിച്ച് തുറന്നു വിട്ടു. അഞ്ച് വയസ്സുള്ള ആണ്‍സിംഹത്തിന് ലിയോ എന്നും ആറു വയസ്സുള്ള പെണ്‍സിംഹത്തിന് നൈല എന്നും പേര് നല്‍കി മൃഗസംരക്ഷണ-ക്ഷീരവികസന, മൃഗശാലാ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയാണ് പേരിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് ഈ മാസം അഞ്ചാം തിയതിയാണ് രണ്ട് സിംഹങ്ങളേയും തിരുവനന്തപുരത്തെത്തിച്ചത്. 
 
തിരുവനന്തപുരത്തെത്തിക്കാനായി മൂന്ന് മാസക്കാലം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി എത്തിച്ച ലിയോയുടെയും നൈലയുടെയും ആരോഗ്യനില തൃപ്തികരമാണ്. മൃഗശാലയില്‍ 20 ദിവസം കൂടി ക്വാറന്റൈന്‍ കാലം പൂര്‍ത്തീകരിക്കാനുണ്ട്. അടുത്തടുത്ത,തുറസ്സായ രണ്ട് ഇടങ്ങളില്‍ കഴിയുന്ന സിംഹങ്ങള്‍ കുട്ടികളുള്‍പ്പെടെയുള്ള കാഴ്ചക്കാര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
അടുത്ത ലേഖനം
വോയിസ് മെസേജുകള്‍ മാത്രമല്ല, വാട്ട്‌സാപ്പില്‍ വീഡിയോ മെസേജും അയയ്ക്കാം