ബാഹുബലിക്ക് മേലെ പോകുമോ ആദിപുരുഷ്?ഇതിനോടകം തന്നെ നാല് ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ജൂണ്‍ 2023 (15:08 IST)
ബാഹുബലിക്ക് ശേഷം എടുത്തു പറയത്തക്ക വലിയ വിജയങ്ങളൊന്നും പ്രഭാസിനെ തേടി എത്തിയിരുന്നില്ല. അതിനാല്‍ തന്നെ ആദിപുരുഷ് നടനെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. സൃഷ്ടിച്ച പ്രീ റിലീസ് ഹൈപ്പ് തന്നെയാണ് അതിനെ പിന്നിലെ കാരണം.

ഇതിനോടകം തന്നെ നാല് ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി.പിവിആര്‍, ഐനോക്‌സ് എന്നിവിടങ്ങളില്‍ 4.79 ലക്ഷം ടിക്കറ്റുകള്‍ റിലീസിന് മുമ്പേ വിറ്റുപോയി. റിലീസ് ദിവസം മാത്രമല്ല തുടര്‍ന്നുള്ള ദിവസങ്ങളിലെയും ടിക്കറ്റുകള്‍ കിട്ടാനില്ലെന്നാണ് പറയപ്പെടുന്നത്.11.02 കോടിയുടെ അഡ്വാന്‍സ് ബുക്കിംഗ് നടന്ന എന്നാണ് എന്റര്‍ടെയ്ന്‍മെന്റ് വെബ് സൈറ്റ് ആയ കൊയ്‌മൊയ്‌യുടെ കണക്ക്. ഹിന്ദി ത്രീ ഡി പതിപ്പ് മാത്രം 5.70 കോടിയാണ് നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :