അനുബന്ധ വാര്‍ത്തകള്‍
- ഓപ്പറേഷന്‍ കാവേരി: സുഡാനില്‍ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയില്‍ എത്തിച്ചു
- ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം ചികിത്സയെ ബാധിച്ചു; നടന് മാമുക്കോയയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല
- സിഐഡി രാമചന്ദ്രനായി ഷാജോണ്‍, ക്രൈം ത്രില്ലര്‍ വരുന്നു
- മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം; കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും
- വിവാദചിത്രം ദ കേരള സ്റ്റോറി തിയേറ്ററുകളിലെത്തുന്നു
തിരുവനന്തപുരത്ത് ഓട്ടോയില്‍ സഞ്ചരിക്കവെ ഭര്‍ത്താവുമായി തര്‍ക്കം; പുറത്തേക്ക് ചാടിയ ഗര്‍ഭിണി മരിച്ചു
തിരുവനന്തപുരത്ത് ഓട്ടോയില്‍ സഞ്ചരിക്കവേ ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പുറത്തേക്ക് ചാടിയ ഗര്‍ഭിണി മരിച്ചു. ഒറ്റൂര്‍ തോപ്പുവിള സ്വദേശിനി സുബിന ആണ് മരിച്ചത്. 20 വയസായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയി മടങ്ങവെയാണ് സംഭവം. ഭര്‍ത്താവ് അഖിലുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ പുറത്തേക്ക് ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇതാണ് മരണകാരണമായത്.
പരിക്കുപറ്റിയ സുബിനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഒരു വര്‍ഷം മുമ്പായിരുന്നു സുബിനയുടെ വിവാഹം നടന്നത്.