ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം ചികിത്സയെ ബാധിച്ചു; നടന്‍ മാമുക്കോയയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (08:04 IST)
മാമുക്കോയയുടെ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയത് ചികിത്സയെ ബാധിക്കുന്നുണ്ട്. തിങ്കളാഴ്ച മലപ്പുറം വണ്ടൂരില്‍ ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :