1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഡോക്ടര്‍മാര്‍ പിടിയിലായി

Trivandrum
കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഡോക്ടര്‍മാര്‍ പിടിയിലായി. വിജിലന്‍സ് ആണ് ഡോക്ടര്‍മാരെ പിടികൂടിയത്. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ പ്രദീപ് കോശി, അനസ്‌തേഷ്യ നല്‍കുന്ന ഡോക്ടര്‍ വീണ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. പൂവത്തുല്‍ സ്വദേശി ആഷിക്കിന്റെ പരാതിയിലാണ് വിജിലന്‍സ് ഇവരെ പിടികൂടിയത്. ആഷിക്കിന്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനാണ് ഡോക്ടര്‍മാര്‍ പണം ആവശ്യപ്പെട്ടത്.
 
ഡോക്ടര്‍ പ്രദീപ് കോശി 3000 രൂപയും വീണ വര്‍ഗീസ് 2000 രൂപയുമാണ് ആവശ്യപ്പെട്ടത്. പിന്നാലെയാണ് ആഷിക് വിജിലന്‍സിനെ സമീപിച്ചത്. പ്രൈവറ്റ് ആയി പ്രാക്ടീസ് ചെയ്യുന്ന വീട്ടില്‍ നിന്നാണ് ഇരുവരും പിടിയിലായത്.
അടുത്ത ലേഖനം
Tripura, Meghalaya, Nagaland Assembly Election Results 2023 Live Updates: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം തത്സമയം