സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 1 മാര്‍ച്ച് 2023 (18:44 IST)
സ്‌കൂള്‍ കലോത്സവ നടത്തിപ്പില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്തയുടെ ശുപാര്‍ശ. 2022 ലെ സമ്പ് ജില്ലാതല സ്‌കൂള്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ സുരേഷ് ബാബു ആര്‍.എസിന് എതിരെയാണ് നടപടി ശുപാര്‍ശ ചെയ്തിരിക്കുന്നത് തിരുവനന്തപുരം നോര്‍ത്ത് സമ്പ് ജില്ല കലോത്സവത്തില്‍ പങ്കെടുത്ത പട്ടം ഗവ: ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കലോത്സവ നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടികാട്ടി സംഘാടകര്‍ക്ക് എതിരെ ലോകായുക്തയില്‍ പരാതി ഫയല്‍ ചെയ്തിരുന്നു.
നൃത്ത ഇനമായ ഒപ്പനയില്‍ മത്സരിച്ച പരാതിക്കാരുടെ അപ്പീല്‍ കലോത്സവ മാനുവലില്‍ നിഷ്‌കര്‍ഷിച്ച പ്രകാരമല്ല തീര്‍പ്പാക്കിയതെന്ന് അന്വഷണത്തില്‍ ലോകായുക്ത കണ്ടെത്തി.
സകൂള്‍ കലോത്സവങ്ങളിലെ
അപ്പീല്‍ തീര്‍പ്പാക്കല്‍ ഉദ്യോഗസ്ഥര്‍ വെറും
പ്രഹസനമാക്കി മാറ്റി എന്ന്
നിരീക്ഷിച ലോകായുക്ത ഡിവിഷന്‍ ബെഞ്ച്, ലോകായുക്ത ആക്റ്റ് സെക്ഷന്‍ 12 പ്രകാരമുള്ള ശുപാര്‍ശ നടപ്പിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കോംപീറ്റന്റ് അതോറിറ്റിയായ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.