തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുന്നു; 50 പേരെ പരിശോധിച്ചതില്‍ 18 പേര്‍ക്കും രോഗം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (14:12 IST)
തിരുവനന്തപുരത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുന്നു. 50 പേരെ പരിശോധിച്ചതില്‍ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ വൃത്തിഹീനമായ സ്ഥലത്താണ് താമസിക്കുന്നത്. തിരുവനന്തപുരം പോത്തന്‍കോട്ടെ തൊഴിലാളികള്‍ക്കിടയിലാണ് രോഗം വ്യാപിക്കുന്നത്. വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത 50 തൊഴിലാളികളില്‍ 18 പേര്‍ക്കും മന്ത് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേര്‍ മരുന്നു പോലും വാങ്ങാതെ പോവുകയായിരുന്നു എന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :