തിരുവനന്തപുരത്ത് നാലു വയസ്സുകാരിയെ ക്രൂരമായി തല്ലിയ കേസില്‍ മുത്തശ്ശിയും അച്ഛനും അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (10:34 IST)
തിരുവനന്തപുരത്ത് നാലു വയസ്സുകാരിയെ ക്രൂരമായി തല്ലിയ കേസില്‍ മുത്തശ്ശിയും അച്ഛനും അറസ്റ്റില്‍. ജുവനയില്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം വര്‍ക്കല പോലീസ് ആണ് കേസെടുത്തത്. പ്ലേ സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ച കുട്ടിയെ അമ്മൂമ്മയും പിതാവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ജുവനയില്‍ ജസ്റ്റിസ് നിയമം പ്രകാരം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിന് മൂന്നുവര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും.

ശത്രുതയുള്ള അയല്‍വാസിയുടെ വീട്ടില്‍ പോയതിനാണ് കുട്ടിയെ അടിച്ചതെന്നാണ് വിവരം. അയല്‍വാസിയായ സ്ത്രീയാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :