സംസ്ഥാന ബജറ്റ് നാളെ; ഒന്നിലധികം പെന്‍ഷനുകള്‍ വാങ്ങുന്നത് ഒഴിവാക്കാന്‍ നടപടിയുണ്ടാകും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (09:02 IST)
സംസ്ഥാന ബജറ്റ് നാളെ നടക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം ഉണ്ടാവും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങളില്‍ സര്‍വീസ് ചാര്‍ജ് വര്‍ദ്ധനവ് ഉണ്ടാവും. അതേസമയം ഒന്നിലധികം പെന്‍ഷനുകള്‍ വാങ്ങുന്നത് ഒഴിവാക്കാനും നടപടി ഉണ്ടാകും. ബഡ്ജറ്റിന് മുന്നോടിയായി ഉള്ള സാമ്പത്തിക അവലോകനം റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും.

അതേസമയം കേന്ദ്രബജറ്റില്‍ കേരളം ആഗ്രഹിച്ചതൊന്നും ലഭിച്ചില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :