തിരുവനന്തപുരത്തെ താലൂക്ക് ആശുപത്രിയില്‍ തെരുവുനായ ആക്രമണം; മൂന്നുവയസുകാരിക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (08:19 IST)
തിരുവനന്തപുരത്തെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ തെരുവുനായ ആക്രമണത്തില്‍ മൂന്നുവയസുകാരിക്ക് പരിക്ക്. അഞ്ചുതെങ്ങ് സ്വദേശി അഖിലയുടെ മകള്‍ അവന്തികയ്ക്കാണ് പരിക്കേറ്റത്.

നേരത്തേ ആലപ്പുഴയിലും പെണ്‍കുട്ടിയെ ആശുപത്രിയില്‍ തെരുവുനായ ആക്രമിച്ചിരുന്നു. പനിബാധിച്ചെത്തിയ രണ്ടരവയസുകാരിക്കായിരുന്നു പരിക്കേറ്റത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :