നെയ്യാറ്റിന്‍കരയില്‍ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കിയ കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ജനുവരി 2023 (17:01 IST)
നെയ്യാറ്റിന്‍കരയില്‍ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കിയ കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തു. സി.പി.എം. നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. അഞ്ച് വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍.

നെയ്യാറ്റിന്‍കരയില്‍ തനിച്ച് താമസിക്കുന്ന ബേബി എന്ന സ്ത്രീയുടെ 12.5 സെന്റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും ആണ് സുജന്‍ തട്ടിയെടുത്തത്. സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ വീട്ടില്‍ കുടുംബത്തോടെ താമസിച്ചായിരുന്നു തട്ടിപ്പ് . അവിവാഹിതയാണ് ഇവര്‍. 78 വയസുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :