ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യത്തെ ന്യൂനമർദ്ദം രൂപപ്പെട്ടു, വീണ്ടും മഴയ്ക്ക് സാധ്യത

അഭിറാം മനോഹർ| Last Modified വെള്ളി, 27 ജനുവരി 2023 (15:46 IST)
ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തമാകും. തുടർന്ന് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ആഴ്ചയും ഫെബ്രുവരി ആദ്യവും തെക്കൻ കേരളത്തിൽ വീണ്ടും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം വിലയിരുത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട ലഭിച്ചിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :