ആറ്റിങ്ങലില്‍ നഴ്‌സിനെ വെട്ടിക്കൊന്ന കേസില്‍ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 1 ഡിസം‌ബര്‍ 2022 (12:06 IST)
ആറ്റിങ്ങലില്‍ നഴ്‌സിനെ വെട്ടിക്കൊന്ന കേസില്‍ പ്രതി ആത്മഹത്യ ചെയ്ത നിലയില്‍. വെഞ്ഞാറമൂട് സ്വദേശി പിഎസ് ഷൈജുവിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ രണ്ടാമത്തെ നിലയില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടന്‍തന്നെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

2016 ജനുവരിയില്‍ ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് സമീപത്ത് പാലംകോണം സ്വദേശിനി സൂര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ഷൈജു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :