രണ്ട് കുട്ടികളുടെ അച്ഛന്‍, അല്‍ഫോണ്‍സ് പുത്രനെ കുറിച്ച്, സംവിധായകന് വയസ്സ് എത്രയായി ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഡിസം‌ബര്‍ 2022 (10:02 IST)
അല്‍ഫോണ്‍സ് പുത്രന്‍ എന്നാല്‍, സംവിധായകന്‍,നിര്‍മ്മാതാവ്, നടന്‍, എഡിറ്റര്‍, എഴുത്തുകാരന്‍, ആഡ് ഫിലിം മേക്കര്‍ ഒക്കെയാണ്. തന്റെ കരിയറിലെ മൂന്നാമത്തെ സിനിമയുമായി അദ്ദേഹം എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് സിനിമാലോകം. 'ഗോള്‍ഡ്' തിയേറ്ററുകളില്‍ എത്തുമ്പോള്‍ സംവിധായകനെ കുറിച്ച് കൂടുതല്‍ അറിയാം.A post shared by (@puthrenalphonse)

ആലുവ സ്വദേശിയായ അല്‍ഫോണ്‍സ് ഡെയ്സി ചാക്കോയുടെയും പുത്രന്‍ പോളിന്റെയും മകനാണ്.ആലുവയിലെ എംഇഎസ് കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ബിസിഎ) ബിരുദം നേടിയ അദ്ദേഹം പിന്നീട് ചെന്നൈയിലേക്ക് മാറി, ചെന്നൈയിലെ എസ് എ ഇ കോളേജില്‍ നിന്ന് ഫിലിം മേക്കിംഗില്‍ ഡിപ്ലോമ നേടി.

2015 ഓഗസ്റ്റ് 26 ന് അല്‍ഫോണ്‍സ് അലീന മേരി ആന്റണിയെ വിവാഹം ചെയ്തു.അനന്യ ഫിലിംസിന്റെ ഉടമയായ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകളാണ്.
അല്‍ഫോണ്‍സിന് ആദ്യ കുഞ്ഞായ ഏഥന്‍ 2016ല്‍ ജനിച്ചു.മകള്‍ ഐന. 2018ലാണ് സംവിധായകന്‍ രണ്ടാമതും അച്ഛനായത്.

10 ഫെബ്രുവരി 1984ന് ജനിച്ച അല്‍ഫോണ്‍സിന് 38 വയസ്സാണ് പ്രായം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :