അനുബന്ധ വാര്‍ത്തകള്‍
- അമ്പലപ്പുഴയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ ചത്തു
- പ്രതിരോധശേഷിയെ അവതാളത്തിലാക്കുന്ന എയ്ഡ്സ് ബാധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം
- ഇന്ന് ലോക എയ്ഡ്സ് ദിനം: ഇക്കാര്യങ്ങള്‍ അറിയണം
- ഹിന്ദി അടിച്ചേല്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പി രാജീവ്
- അഞ്ചാം പനി വ്യാപകമാകുന്നു, പ്രതിരോധ കുത്തിവെയ്പ് വേണമെന്ന് വിദഗ്ധർ
കൊല്ലത്ത് ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ട് മര്‍ദ്ദിച്ചതായി പരാതി
കൊല്ലത്ത് ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് തൊഴിലാളിയെ ഭാര്യയുടെ മുന്നിലിട്ട് മര്‍ദ്ദിച്ചതായി പരാതി. വെട്ടകവല സ്വദേശി വിജയകുമാറിനാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. ജോലിയുടെ കൂലി ചോദിക്കാന്‍ ഭാര്യക്കൊപ്പം കോണ്‍ട്രാക്ടറുടെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. മകള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ രണ്ടുദിവസം ജോലിക്ക് പോയിരുന്നില്ല.
ഇതുമായി ബന്ധപ്പെട്ട് കോണ്‍ട്രാക്ടറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദനത്തില്‍ കലാശിക്കുകയുമായിരുന്നു. തങ്കപ്പന് പിള്ള എന്ന ആള് പട്ടിക കൊണ്ട് യുവാവിന്റെ മുഖത്ത് അടിച്ചെന്നാണ് പരാതി. നിലവിളിയായിട്ട് നാട്ടുകാര്‍ ഓടിയെത്തിയാണ് യുവാവിനെ രക്ഷിച്ചത്.