അനുബന്ധ വാര്‍ത്തകള്‍
- പ്രതിരോധശേഷിയെ അവതാളത്തിലാക്കുന്ന എയ്ഡ്സ് ബാധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം
- ഇന്ന് ലോക എയ്ഡ്സ് ദിനം: ഇക്കാര്യങ്ങള്‍ അറിയണം
- ഹിന്ദി അടിച്ചേല്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രി പി രാജീവ്
- അഞ്ചാം പനി വ്യാപകമാകുന്നു, പ്രതിരോധ കുത്തിവെയ്പ് വേണമെന്ന് വിദഗ്ധർ
- ക്രിസ്ത്യാനികള്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ന്യൂനപക്ഷമാകുന്നെന്ന് സെന്‍സസ് റിപ്പോര്‍ട്ട്; മതമില്ലാത്തവര്‍ 37.2 ശതമാനം
അമ്പലപ്പുഴയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ ചത്തു
അമ്പലപ്പുഴയില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ ചത്തു. കഞ്ഞിപ്പാടം കളപ്പുരക്കല്‍ അശോക് കുമാറിന്റെ ഭാര്യ വിദ്യയുടെ മൂന്ന് ആടുകളാണ് ചത്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി തെരുവുനായ്ക്കളുടെ ബഹളം കേട്ടിരുന്നു. രാവിലെ നോക്കുമ്പോള്‍ ആടുകളെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടാതെ ഒരാടിനെ പകുതി തിന്ന നിലയിലും കണ്ടെത്തി. ഗര്‍ഭിണിയായ ഒരാടിനെയും ഒരു മുട്ടനാടിനെയും ആണ് നായകള്‍ കൊന്നത്.
വീട്ടുകാര്‍ക്ക് 60000 രൂപയോളം നഷ്ടം സംഭവിച്ചുവെന്നാണ് പരാതി. അതേ സമയം കഴിഞ്ഞദിവസം മലപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ മലപ്പുറം സ്വദേശി റിസ്വാന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്.