1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

കത്ത് വിവാദത്തില്‍ മേയറുടെ ഓഫീസിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച് ബിജെപി

Trivandrum
കത്ത് വിവാദത്തില്‍ മേയറുടെ ഓഫീസിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച് ബിജെപി. കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരെ ശുപാര്‍ശ ചെയ്യുന്നതിനായി സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യ രാജേന്ദ്രന്‍ അയച്ചകത്താണ് പ്രതിഷേധത്തിന് കാരണം. കൂടാതെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡിആര്‍ അനിലിനെതിരേയും ബിജെപി പ്രതിഷേധിച്ചു.
 
മേയറുടേതെന്ന പേരില്‍ പുറത്തുവന്ന കത്തിന്റെ നിജസ്ഥിതി അറിയാതെ ആര്യ രാജേന്ദ്രനേയും അനില്‍ കുമാറിനേയും ഓഫീസിന് അകത്തേയ്ക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചത്. 
അടുത്ത ലേഖനം
ഗിനിയയില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ നാവികരെ ജയിലിലേക്ക് മാറ്റി; ഭക്ഷണവും വെള്ളവുമില്ലെന്ന് നാവികര്‍