അനുബന്ധ വാര്‍ത്തകള്‍
- കായംകുളത്ത് എസ്ബിഐ ബാങ്കില്‍ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ സംഭവത്തില്‍ അഞ്ചുപ്രതികളെ അറസ്റ്റുചെയ്തു
- കോഴിക്കോട് ഭാര്യ ജീവനൊടുക്കിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
- 'കടം കേറി' മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് തോല്‍വി
- തുലാവര്‍ഷം ഉടനെത്തും; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- തൃശൂരില്‍ ഛര്‍ദ്ദില്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുവയസുകാരന് മരിച്ചു
കാമുകി നല്‍കിയ ജ്യൂസുകുടിച്ച് മരണപ്പെട്ട സംഭവം; യുവാവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
പാറശാലയില്‍ കാമുകി നല്‍കിയ ജ്യൂസുകുടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തില്‍ യുവാവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ലോക്കല്‍ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം കോടതിയിലേക്ക് പോകുന്നത്. രണ്ടുദിവസത്തിനുള്ളില്‍ അന്വേഷണത്തില്‍ പുരോഗതിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഷാരോണ്‍ എന്ന യുവാവാണ് ചികിത്സയിലിരിക്കെ മരിച്ചത്. കാമുകിയുടെ വീട്ടില്‍ നിന്ന് ജ്യൂസും കഷായവും കുടിച്ച ശേഷം ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.