പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ രാജ്യവ്യാപക റെയ്ഡ്, കേരളത്തിൽ 13 നേതാക്കൾ കസ്റ്റഡിയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (13:09 IST)
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ദേശീയ ചെയർമാൻ ഒ എം എ സലാം,ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവർ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയത്.

സംസ്ഥാനത്തുനിന്ന് 13 പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍, ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. പി. കോയ തുടങ്ങിയവര്‍ കസ്റ്റഡിയിൽ എടുത്തവരിൽ ഉൾപ്പെടുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്,കർണാടക,ഉത്തർപ്രദേശ്,തെലങ്കാന,ആന്ധ്രാപ്രദേശ് എന്നിവയടക്കം 10 സംസ്ഥാനങ്ങളിൽ എൻഐഎയും ഇഡിയും റെയ്ഡ് നടത്തി. രാജ്യവ്യാപകമായ റെയ്ഡിൽ പോപ്പുലർ പോപ്പുലർ ഫ്രണ്ട് നേതാക്കളോ പ്രവർത്തകരോ അയ നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :