ഒരുപാട് നല്ല ഗുണങ്ങള്‍ പഠിച്ചു,എളിമയുള്ള വ്യക്തിത്വം, ഉണ്ണി മുകുന്ദനെ കുറിച്ച് ആര്‍.ജെ വിജിത

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (10:32 IST)
ഫഹദ് ഫാസില്‍ ചിത്രം 'മലയന്‍ കുഞ്ഞ്' എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവട് വച്ചിരിക്കുകയാണ് റേഡിയോ ജോക്കി കൂടിയായ വിജിത.ഫഹദിന്റെ സഹോദരി ബിന്ദുവായി നടി ചിത്രത്തില്‍ ഉണ്ടായിരുന്നു, പക്ഷേ ഡയലോഗ് ഒന്നും ഇല്ലായിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ മിണ്ടിയും പറഞ്ഞും എന്ന സിനിമയില്‍ അഭിനയിക്കാന്‍ ആയ ത്രില്ലിലാണ് വിജിത. ഉണ്ണിക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം നടി പങ്കുവയ്ക്കുകയാണ്.

'ഉണ്ണിക്ക് ജന്മദിനാശംസകള്‍. നിങ്ങള്‍ എല്ലാ വിധത്തിലും അമേസിങ് ആണ്. എന്നെപ്പോലുള്ള ഒരു തുടക്കക്കാരിയോടൊപ്പം ഇടപഴകാന്‍ ഒരു മടിയും കാണിച്ചില്ല. കാരണം നിങ്ങള്‍ ഒരു എളിമയുള്ള വ്യക്തിയാണ്. ഉണ്ണിയുടെ പിന്തുണയും സൗഹൃദ സ്വഭാവവും എന്നെ വളരെയധികം സഹായിച്ചു. എപ്പോഴും ഇങ്ങനെയായിരിക്കുക. നിങ്ങളില്‍ നിന്ന് ഒരുപാട് നല്ല ഗുണങ്ങള്‍ ഞാന്‍ പഠിച്ചു. വളരെ നന്ദി. അത്ഭുതകരമായ വര്‍ഷം ആശംസിക്കുന്നു, നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ.'- ആര്‍ ജെ വിജിത കുറിച്ചു.

ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'മിണ്ടിയും പറഞ്ഞും'.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :