തിരുവനന്തപുരത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 14 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 26 ജൂലൈ 2022 (12:33 IST)
തിരുവനന്തപുരത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 14 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു. വെഞ്ഞാറമൂട്ടിലാണ് സംഭവം. വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ തക്കം നോക്കിയാണ് മോഷണം നടത്തിയത്.

ഗേറ്റ് തുറന്നുകിടക്കുന്നെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വീട്ടുകാര്‍ വീട്ടിലെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് സംഘം പരിശോധന നടത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :