പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജിംനേഷാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമെന്ന് ഡോക്ടര്‍ മൊഴിനല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ആണ് അറിയിച്ചത്.
പാനുണ്ടയില്‍ കൊടി തോരണങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ സിപിഎം- ബിജെപി സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ ജിംനേഷിന്റെ സഹോദരന് പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. സഹോദരനെ പരിചരിക്കാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു ജിംനേഷ്.
