1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ ലോറിക്കടിയില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു

Trivandrum
ടയര്‍ മാറ്റുന്നതിനിടയില്‍ ലോറിക്കടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി മണിയന്‍ ആണ് മരിച്ചത്. ലോറിയുടെ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നി മാറിയാണ് അപകടം ഉണ്ടായത്. എറണാകുളം ചേരാനല്ലൂര്‍ സിഗ്‌നലിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ലോറിയുടെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍ മാറ്റുമ്പോഴായിരുന്നു അപകടം. ടയറിന്റെ ഭാഗം മണിയന്റെ നെഞ്ചില്‍ തട്ടിയാണ് മരണം സംഭവിച്ചത്. മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പോലീസ് ഇന്‍ക്വിസ്റ്റിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
അടുത്ത ലേഖനം
രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധനവുണ്ടാകും