സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (17:42 IST)
ഭക്ഷ്യോത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയുംവിധം കേരളം മുന്നേറുകയാണെന്ന് ഭക്ഷ്യ പൊതു വിതരണ
വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. ഭക്ഷ്യോത്പാദകരും റസ്റ്റോറന്റുകളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരം ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണം. കേരളത്തിന്റെ തനതു ഭക്ഷണ സംസ്‌കാരത്തോടൊപ്പം മറ്റ് രുചി വൈവിധ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
രണ്ടായിരത്തി ഇരുപത്തി ഒന്ന് വര്‍ഷത്തെ മെട്രോ ഫുഡ് അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന തിരുവനന്തപുരത്തെ മികച്ച റെസ്റ്റോറന്റുകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്
മെട്രോ ഫുഡ് അവാര്‍ഡുകള്‍ നല്‍കുന്നത്.