സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (16:41 IST)
മൂന്നുദിവസം മുന്‍പ് കാണാതായ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി ഷോളയൂര്‍ കള്ളക്കര ഊരിലെ രങ്കന്‍ തുളസി ദമ്പതികളുടെ മകന്‍ മല്ലേഷാണ് മരിച്ചത്. കിണറില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. പതിനെട്ട് വയസായിരുന്നു. യുവാവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അതേസമയം കഴിഞ്ഞ മാസം ഏഴിന് ഇതേ കിണറില്‍ ഒരു പെണ്‍കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.