1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവനന്തപുരത്ത് മൂന്നുമക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു

Trivandrum
തിരുവനന്തപുരത്ത് മൂന്നുമക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂട് സ്വദേശി ശ്രീജയാണ് മരിച്ചത് ഒന്‍പതും എഴും മൂന്നുംവയസായ കുട്ടികള്‍ക്കാണ് ഇവര്‍ ശീതളപാനിയത്തില്‍ എലിവിഷം നല്‍കിയത്. ഇന്നലെ ജോലികഴിഞ്ഞെത്തിയ ശേഷം ഇവര്‍ കൃത്യം നടത്തുകയായിരുന്നു. അവശനിലയിലായ ശ്രീജയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം അറിയുന്നത്. കുട്ടികള്‍ക്കും വിഷം നല്‍കിയതായി ഇവര്‍ പറയുകയായിരുന്നു. കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയിലാണ്. ശ്രീജ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ആത്മഹത്യക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്ന് പൊലീസ് പറഞ്ഞു. 
അടുത്ത ലേഖനം
കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് പരിഭ്രാന്തനായ യുവാവ് അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടി; ദാരുണാന്ത്യം