1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവനന്തപുരത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Trivandrum
തിരുവനന്തപുരത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പുല്ലുവിള കൊച്ചുപ്പള്ളി പറമ്പ് പുരയിടത്തില്‍ വര്‍ഗീസാണ്(40) അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് ഇയാള്‍ ഭാര്യ ജെസിയെ ക്രൂരമായി മര്‍ദ്ദിച്ചത്. കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകിയായിരുന്നു മര്‍ദ്ദനം.
 
തലക്കും കഴുത്തിനും സാരമായി പരിക്കേറ്റ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 8,850 പേർക്ക് കൊവിഡ്, 149 മരണം