സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (14:08 IST)
വീട്ടിലെ പഴമക്കാര്‍ പറയാറുള്ളതാണ് സന്ധ്യകഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ മുടി അഴിച്ചിട്ട് പുറത്തുപോകാന്‍ പാടില്ലെന്ന്. അതിനായി അവര്‍ പറയുന്ന കാരണം കേട്ട് പലപ്പോഴും നമ്മള്‍ ചിരിക്കാറാണ് പതിവ്. മുടി അഴിച്ചിട്ട് സ്ത്രീകള്‍ സന്ധ്യക്ക് ശേഷം പുറത്തിറങ്ങിയാല്‍ ദുഷ്ടശക്തികള്‍ ആക്രമിക്കുമെന്നാണ് പണ്ടുള്ളവരുടെ വിശ്വാസം. എന്നാല്‍ ഇതിന് പിന്നില്‍ ശാസ്ത്രീയമായ കാരണവുമുണ്ട്. രാത്രികാലങ്ങളില്‍ സഞ്ചാരത്തിനിറങ്ങുന്ന വൗവ്വാലുകളാണ് ഇതിന് പിന്നില്‍. വൗവ്വാലുകള്‍ സഞ്ചരിക്കാനുപയോഗിക്കുന്ന അള്‍ട്രാസോണിക് സൗണ്ട് നമ്മുടെ മുടിയിലൂടെ കടന്നു പോകുന്നതാണ്. ഇങ്ങനെ കടന്നുപോകുമ്പോള്‍ തടസ്സമില്ലെന്ന് കരുതി അവ പറന്നു വന്ന് ഇടിയ്ക്കുന്നു. ഇതിനെയാണ് പണ്ടുള്ളവര്‍ പ്രേതമെന്നും ഭൂതമെന്നുമൊക്കെ പറഞ്ഞ് പേടിപ്പിച്ചിരുന്നത്.